ദോഹ: ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബു സംറ ബോര്‍ഡര്‍ ക്രോസിംഗില്‍ ഇനി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷിലൂടെ അബു സംറ ബോര്‍ഡര്‍ പാസിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇതിനായി മെട്രാഷ് ആപ്പില്‍ അബു സംറ ബോര്‍ഡര്‍ ക്രോസിംഗിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. , ഖത്തരി വാഹന ഉടമകള്‍ക്ക്, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷിലൂടെ യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
ഇതിനായി ചെയ്യേണ്ടത്:
- മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്യുക, ‘ട്രാവല്‍’ വിന്‍ഡോ ഓപ്പണ്‍ ചെയ്ത് ‘അബു സംറയ്ക്കുള്ള പ്രീ-രജിസ്‌ട്രേഷന്‍’ തിരഞ്ഞെടുക്കുക.
- എന്‍ട്രി/എക്‌സിറ്റ് തിരഞ്ഞെടുക്കുക, തുടര്‍ന്ന് പ്രതീക്ഷിക്കുന്ന യാത്ര/തിരിച്ചുവരുന്ന തീയതി വ്യക്തമാക്കുക.
- ഉപയോഗിക്കുന്ന വാഹന തരം തിരഞ്ഞെടുക്കുക.
- ഡ്രൈവര്‍മാരെയും യാത്രക്കാരെയും പൗരനായോ താമസക്കാരനായോ സന്ദര്‍ശകനായോ ചേര്‍ക്കുക.
- വിവരങ്ങള്‍ പരിശോധിച്ച് സമര്‍പ്പിക്കുക
- രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു സ്ഥിരീകരിച്ച സന്ദേശം ലഭിക്കും.
ഖത്തരി വാഹന ഉടമകള്‍ക്ക് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട്ട് നമ്പറുകള്‍ ഉപയോഗിച്ച് ചേര്‍ക്കാനും വാഹന ഉടമ യാത്ര ചെയ്യുന്നില്ലെങ്കില്‍ പോലും പാസ്പോര്‍ട്ട് നമ്പറുകള്‍ ഉപയോഗിച്ച് സന്ദര്‍ശകരെ ചേര്‍ക്കാനും മെട്രാഷ് ആപ്പിലൂടെ സാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior (MoI), Qatar issued a reminder of a feature in Metrash mobile application allowing travelers from Qatar to pre-register at the Abu Samra border crossing.
