ത്രിഭാഷാ പഠനം; ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇളവ്

1q 73

ഡല്‍ഹി: 9ാം ക്ലാസ് മുതലുള്ള സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് 3 ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇളവ്. ജൂലൈ 1 മുതല്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമായും പഠിക്കണമെന്നാണ് സിബിഎസ്ഇയുടെ പുതിയ തീരുമാനം. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം യുഎഇയില്‍ അറബിക് ഭാഷ പഠനം നിര്‍ബന്ധമായതിനാല്‍ ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, ഉറുദു എന്നിവയില്‍ ഏതെങ്കിലുമൊരു ഭാഷ പഠിച്ചാല്‍ മതിയാകും. എന്നാല്‍ ഫ്രഞ്ച് രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഇന്ത്യക്കാരും ഫ്രഞ്ച് ഭാഷ പഠിക്കുന്നുണ്ട്.

സിബിഎസ്ഇ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കുന്ന 3 ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. എങ്കില്‍ മാത്രമേ വിദേശഭാഷ മൂന്നാമത്തേതായി പഠിക്കാന്‍ അനുവദിക്കൂ. ഫലത്തില്‍ ജനറല്‍ വിഷയമായ ഇംഗ്ലിഷിനൊപ്പം ഫ്രഞ്ച് ഉള്‍പ്പെടെ വിദേശ ഭാഷകള്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ഒന്നുമാത്രമേ തിരഞ്ഞെടുക്കാനാകൂ. ഇംഗ്ലിഷ് പഠനം തുടരാനായി വര്‍ഷങ്ങളായി പഠിക്കുന്ന വിദേശഭാഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവാക്കേണ്ടി വരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Schools in Gulf countries exempted from decision to make learning 3 languages ​​mandatory for CBSE students from class 9 onwards

You May Also Like