ദോഹ: ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 15,000 സിഗരറ്റുകള്‍ ലാന്‍ഡ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇന്ന്, മെയ് 21 വ്യാഴാഴ്ചയാണ് സംഭവം. രാജ്യത്തേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യാനെത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എത്തിയ ട്രക്കുകളിലൊന്നില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ട്രക്കിലെ വിവിധ അറകളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു വസ്തുക്കള്‍ കണ്ടെത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Land Customs Department has foiled an attempt to smuggle 15,000 cigarettes, tobacco products into Qatar on Thursday, May 21, 2026.
