മനാമ: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണ സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ സഞ്ചാരികള്‍ക്കാണ് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. മെയ് 19 ചൊവ്വാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് വിലക്ക്.
എല്ലാ വിമാനങ്ങളിലും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായാണ് വിവരം. എബോള വൈറവ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചും രാജ്യങ്ങളിലെ സ്ഥിതി വഷളാകുന്നതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച അപ്ഡേറ്റുകളെ തുടര്‍ന്നാണ് തീരുമാനം.
വൈറസ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നേരിട്ട് എത്തുന്ന യാത്രക്കാര്‍ക്കും, രാജ്യത്ത് എത്തുന്നതിന് 30 ദിവസത്തിനുള്ളില്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ആ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ബഹ്റൈന്‍ പൗരന്മാര്‍ എത്തിച്ചേരുമ്പോള്‍ അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്ക് വിധേയമായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Bahrain suspends the entry of foreign travellers arriving from South Sudan, the Democratic Republic of Congo and Uganda for 30 days starting today due to the Ebola virus outbreak
