കെഫാഖിന് പുതിയ ഭാരവാഹികള്‍

1q 25

ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖ് (KEFAQ- Kottarakkara Expatriates Friends Association of Qatar) വാര്‍ഷിക പൊതുയോഗം നടത്തുകയും 2026 & 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. രക്ഷാധികാരിയായി വര്‍ഗീസ് മാത്യുവും അഡൈ്വസറി ചെയര്‍മാനായി ബിജു കെ. ഫിലിപ്പും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ബിനേഷ് ബാബുവിനെയും ജനറല്‍ സെക്രട്ടറിയായി ജോബിന്‍ പണിക്കരെയും, ട്രഷററായി ബെന്നി ബേബിയെയും വൈസ് പ്രസിഡന്റുമാരായി ബിജു പി. ജോണ്‍, സിബി മാത്യു എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ടിന്‍സി ജോബി, ജലു അമ്പാടിയില്‍, ഷാജി കരിക്കം എന്നിവരെയും ജോയിന്റ് ട്രഷററായി അനീഷ് തോമസിനെയും തിരഞ്ഞെടുത്തു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി അജന റോഷന്‍ (വനിതാ ഫോറം കണ്‍വീനര്‍), ഗോപിക അനീഷ്, ജൂണോ വിനീത്, അനില്‍ കുമാര്‍ ആര്‍., ദിപു സത്യരാജന്‍, റിഞ്ചു അലക്‌സ്, ആകാശ് ആശ്രമം, സോജു ഫിലിപ്പ്, റെജി ലൂക്കോസ്, ചാള്‍സ് കെ. ചാക്കോ, ഉമ്മന്‍ പി. കൈപ്പള്ളി, അരുണ്‍ ആര്‍. പിള്ള എന്നിവരെയും, ഓഡിറ്റര്‍മാരായി ജേക്കബ് ബാബുവിനെയും അനീഷ് മണികണ്ഠനെയും തിരഞ്ഞെടുത്തു. WhatsApp Image 2026 05 08 at 4.53.20 PM

കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ദോഹ ഐസിസിയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു 2024 & 2025 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ട്രഷറര്‍ ആര്‍. അനില്‍ കുമാര്‍ 2024 & 2025 വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്കുകള്‍, ഓഡിറ്റേര്‍സ് റിപ്പോര്‍ട്ട് എന്നിവയും അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടും പാസാക്കുകയുമുണ്ടായി

ഖത്തറിലെ പ്രവാസി സംഘടനകള്‍ക്കിടയില്‍ സജീവവും മാതൃകാപരവുമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഒരു കൂട്ടായ്മയാണ് കെഫാഖ്. കൊട്ടാരക്കര നിവാസികളായ പ്രവാസികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനൊപ്പം, സ്വന്തം നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്. രക്തദാന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരെ സഹായിക്കല്‍, ചികിത്സാ സഹായം എന്നിങ്ങനെ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ കെഫാഖ് മുന്‍നിരയിലുണ്ട്. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും കായിക പരിപാടികളും കെഫാഖ് സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഖത്തറിലെ നിയമങ്ങളെ കുറിച്ചും തൊഴില്‍പരമായ കാര്യങ്ങളെ കുറിച്ചും അംഗങ്ങളെ ബോധവല്‍ക്കരിക്കാനും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി നില്‍ക്കുവാനും സംഘടനയായി ശ്രദ്ധിക്കാറുണ്ട്. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുകയും, ഖത്തറിലെ പ്രവാസി സമൂഹത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടനയായി കെഫാഖ് തിളങ്ങിനില്‍ക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
New office bearers elected for kefaq, Kottarakkara Expatriates Friends Association of Qatar

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading