ഖത്തറില്‍ വൊക്കേഷണല്‍, ടെക്‌നിക്കല്‍, സ്‌പെഷ്യലൈസ്ഡ് സ്‌കൂളുകളിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

education minis 2

ദോഹ: ഖത്തറില്‍ വൊക്കേഷണല്‍, ടെക്‌നിക്കല്‍, സ്‌പെഷ്യലൈസ്ഡ് സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പൊതു സേവനങ്ങള്‍ക്കായുള്ള ‘മാരിഫ്’ പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മെയ് 14 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകളുടെ പട്ടികയും അവയുടെ പ്രധാന വിഷയങ്ങളെയും സ്‌പെഷ്യലൈസേഷനുകളെയും കുറിച്ചുള്ള വിശദാംശങ്ങളും മന്ത്രാലയം പങ്കുവെച്ചു.

ദി റിലീജിയസ് പ്രിപ്പറേറ്ററി ആന്‍ഡ് സെക്കന്‍ഡറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബോയ്സ് – 7 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക സര്‍ക്കാര്‍ സ്‌കൂളാണിത്. ശാസ്ത്ര, സാഹിത്യ, സാങ്കേതിക മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്.

ഖത്തര്‍ ടെക്നിക്കല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്സ് – 10 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക സ്‌കൂള്‍. മെക്കാനിക്‌സ് (ജനറല്‍ ആന്‍ഡ് വെല്‍ഡിംഗ്), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ്, ലബോറട്ടറി ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ആന്റ് സേഫ്റ്റി എന്നീ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ഖത്തര്‍ ടെക്‌നിക്കല്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് – നോര്‍ത്ത് – പെണ്‍കുട്ടികള്‍ക്കായുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്‌കൂള്‍, 10 മുതല്‍ 12 വരെ ക്ലാസുകളിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദോഹ, ഷമാല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഖത്തര്‍ അക്കാദമി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി – ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം മേഖലകളില്‍ സ്‌പെഷ്യലൈസ്ഡ് ചെയ്തുള്ള പ്രവര്‍ത്തനം. ആണ്‍കുട്ടികള്‍ക്ക് 7-ാം ക്ലാസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് 9-ാം ക്ലാസ് മുതല്‍ സ്ട്രീം സിസ്റ്റം ആരംഭിക്കുന്നു.

ഖത്തര്‍ ബാങ്കിംഗ് സ്റ്റഡീസ് ആന്‍ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സെക്കന്‍ഡറി സ്‌കൂള്‍

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Education and Higher Education (MoEHE) encouraged students and parents to register in the tracks of vocational, technical, and specialised education schools through the “Maaref” portal for public services.

You May Also Like

  • ഫോക്കസ് ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • ഓള്‍ഡ് ദോഹ പോര്‍ട്ട് ഫിഷിംഗ് മത്സരം മാറ്റിവെച്ചു

  • കെഫാഖിന് പുതിയ ഭാരവാഹികള്‍

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading