ഖത്തറില്‍ പ്രമുഖ നാല് റെസ്റ്റോറൻ്റുകള്‍ അടച്ചുപൂട്ടി

1q 24

ദോഹ: ഖത്തറില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച നാല് റെസ്‌റ്റോറന്റുകള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടി. 2014 ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്ത, മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണ നിയന്ത്രണം നിയന്ത്രിക്കുന്ന 1990 ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി.

5 ദിവസം മുതല്‍ 30 ദിവസം വരെ പൂര്‍ണ്ണമായി അടച്ചുപൂട്ടാനാണ് ഉത്തരവ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതിന് അല്‍ വക്രയിലെ ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടിയത്. അല്‍ വുകൈര്‍, അല്‍ മഷാഫ്, അല്‍ തുമാമ എന്നീ പ്രദേശത്തെ മൂന്ന് റെസ്റ്റോറന്റുകള്‍ 30 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടി.

അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിക്ക് പരിധിയിലെ ഒരു റെസ്റ്റോറന്റ് 5 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് 5 ദിവസത്തേക്ക് ഭാഗികമായും ഒരു റെസ്റ്റോറന്റ് 5 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനും ഉത്തരവായി. അടച്ചുപൂട്ടല്‍ കാലയളവില്‍ ഈ കടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ അറ്റകുറ്റപ്പണികള്‍ നടത്താനോ അനുവാദമില്ല, ഇത് ലംഘിച്ചാല്‍ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The municipality ministry, Qatar closes 3 restaurants and a supermarket in Doha, Al Wakrah and Al Rayyan for food law violation.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading