ഖത്തറിലെ മിസൈദ് തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം

InShot 20260510 165659478

ദോഹ: ഖത്തറിലെ മിസൈദ് തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ഇന്ന് മെയ് 10 ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. അബുദാബിയിൽ നിന്ന് വന്ന വാണിജ്യ ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് മിസൈദ് തുറമുഖത്തിന് വടക്കുകിഴക്കായി രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ ഒരു  ഡ്രോൺ ആക്രമണം നടത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നാലെ കപ്പലിൽ ചെറിയ തീപിടുത്തമുണ്ടായി. അതേസമയം ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതിനുശേഷം കപ്പൽ മിസൈദ് തുറമുഖത്തേക്കുള്ള യാത്ര തുടർന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading