ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടി

1q 62

ദോഹ: ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിച്ച നിരവധി ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ട്രാവല്‍ ഏജന്‍സികള്‍ക്കും കാര്‍ഗോ കമ്പനികള്‍ക്കുമെതിരെയാണ് നടപടി. രാജ്യത്തെ വ്യോമഗതാഗത മേഖല നിയന്ത്രിക്കുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

ഓരോ നിയമ ലംഘനത്തിനും അതിന്റെ സ്വഭാവമനുസരിച്ച് തിരുത്തല്‍ നടപടികളും പിഴകളും ചുമത്തുകയും ചെയ്തു. വലിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ട്രാവല്‍ ഏജന്‍സികളും കാര്‍ഗോ കമ്പനികളും അടച്ചുപൂട്ടാനും സിവല്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടു. അതേസമയം അടച്ചുപൂട്ടിയ കമ്പനികള്‍ ഏതൊക്കെയാണെന്ന് ലഭ്യമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
qatar cicvil aviation authority shut down some travel agencies and cargo companies for violating travwl rules.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading