സ്വകാര്യ മേഖലയില്‍ ഇനിമുതല്‍ ഡിജിറ്റല്‍ തൊഴില്‍ കരാര്‍; നിര്‍ദേശങ്ങളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം

1q 64

ദോഹ: ഖത്തറില്‍ ഡിജിറ്റല്‍ തൊഴില്‍ കരാറിനെ സംബന്ധിച്ച് നിര്‍ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം. രാജ്യത്തെ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഇലക്ട്രോണിക് ആയി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് ഡിജിറ്റല്‍ തൊഴില്‍ കരാര്‍.

തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തയുടന്‍ തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഡിജിറ്റല്‍ തൊഴില്‍ കരാര്‍ പ്രിന്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. തൊഴില്‍ കരാറുകളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുകയും എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ലക്ഷ്യമിട്ടാണ് തീരുമാനം.

കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷമായിരിക്കും മന്ത്രാലയം അനുമതി നല്‍കുക. നാഷണല്‍ ഒതന്റിഫിക്കേഷന്‍ സിസ്റ്റം (NAS) എസ്റ്റാബ്ലിഷ്‌മെന്റ് പോര്‍ട്ടലിലാണ് സ്‌പെഷ്യലൈസ്ഡ് തൊഴില്‍ ഒതന്റിഫിക്കേഷന്‍ സര്‍വീസ് ലഭ്യമാകുക. സ്മാര്‍ട്ട് കാര്‍ഡും ലഭ്യമാകും.

അതേസമയം കരാറുകള്‍ ലഭ്യമാകുന്നതിന് തൊഴിലാളിയുടെ പ്രൊഫഷന്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Ministry of Labour, Qatar enables digital employment contract authentication service enables entities in the private sector to provide an integrated mechanism for the electronic authentication of employment contracts within the State of Qatar, in accordance with the provisions of the Labour Law.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading