ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പ്രീഗബാലിന്‍ ഗുളികകള്‍ കസ്റ്റംസ് പിടികൂടി. ഇന്ന്, ഏപ്രില്‍ 16 വ്യാഴാഴ്ചയാണ് സംഭവം. 46,200 മയക്കുമരുന്ന് ഗുളികകള്‍ എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് പരിശോധനയില്‍ പിടികൂടുകയായിരുന്നു.
ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് വന്ന കണ്‍സൈന്‍മെന്റുകളില്‍ ഒന്നില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഉള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് പ്രീഗബാലിന്‍ ഗുളികകള്‍ കണ്ടെത്തിയതെന്നം കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Air Cargo Customs Department, Qatar has foiled an attempt to smuggle 46,200 narcotic tablets on Thursday, April 16, 2026. The pregabalin tablets were found concealed in a secret manner inside cosmetic items and other products.
