ഡല്‍ഹി: വിമാനത്തിന്റെ ഇന്ധനത്തിന് വില കൂട്ടിയതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കില്‍ വര്‍ധവവ് പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സര്‍ച്ചാര്‍ജാണ് വിമാനക്കമ്പനി വര്‍ധിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകളില്‍ 275 രൂപ മുതല്‍ 950 രൂപ വരെയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 900 രൂപ മുതല്‍ പതിനായിരം രൂപവരെയുമാണ് ഇന്‍ഡിഗോ വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന്, ഏപ്രില്‍ 2, വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര സര്‍വീസുകളില്‍ 500 കിലോമീറ്റര്‍ ദൂരത്തിന് താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയാണ് ഉയര്‍ത്തിയത്. 2,000 കിലോമീറ്റര്‍ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഉയര്‍ത്തി. അന്താരാഷ്ട്ര സര്‍വീസുകളില്‍ യുകെയിലേക്കും ഗ്രീസ്, തുര്‍ക്കി എന്നിവ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ക്കാണ് ഇന്ധന സര്‍ച്ചാര്‍ജ് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത്.
ഗള്‍ഫിലേക്ക് 900 രൂപയായിരുന്ന സര്‍ചാര്‍ജും ഇരട്ടിയാക്കി. ജിസിസി, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 3,000 രൂപ (2,000 കിലോമീറ്റര്‍ വരെ), 5,000 രൂപ (2,000 കിലോമീറ്ററിനു മുകളില്‍) വരേയും ഈടാക്കും. സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 3,500 രൂപ (2,000 കിലോമീറ്റര്‍ വരെ), 5,000 രൂപ (2,000 കിലോമീറ്ററിനു മുകളില്‍), ആഫ്രിക്ക: 5,000 രൂപ, ഗ്രീസ്, തുര്‍ക്കി: 7,500 രൂപ, ബ്രിട്ടന്‍, യൂറോപ്: 10,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
