ഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണ അന്തരിച്ചു. 2013 മുതല്‍ കോമയിലായിരുന്നഹരീഷ് റാണ. ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്‌സിജന്‍ സപ്പോര്‍ട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ.സീമ മിശ്ര അടക്കം 10 ഡോക്ടര്‍മാരാണ് ദയാവധ നടപടികള്‍ക്ക് നേതൃത്വം നല്‍കി. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ആയിരുന്നു ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത്.
രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചിരുന്നത്.
ഹരീഷ് റാണ ജീവിതത്തിലേക്ക് തിരികെ എത്താന്‍ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നല്‍കണമെന്ന് അപേക്ഷിച്ച് വൃദ്ധമാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടര്‍ന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പര്‍ദ്ദിവാലാ,ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവര്‍ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
