കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ ഭയപ്പെടേണ്ട….നിര്‍ദേശവുമായി മന്ത്രാലയം

1q 83

ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം (MoI) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഒഴിപ്പിക്കല്‍, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകളിലെ അടിയന്തര/ എമര്‍ജന്‍സി എക്‌സിറ്റുകളും അസംബ്ലി പോയിന്റുകളും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പരിചയപ്പെടുത്തുക. ഈ വഴികളില്‍ മറ്റ് തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കുക.

സുരക്ഷാ ഉപകരണങ്ങളുടെ സ്ഥലങ്ങള്‍ അറിയുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിശീലനം നല്‍കുകയും ചെയ്യുക. കുട്ടികളില്‍ അവരുടെ പ്രായത്തിന് അനുയോജ്യമായ അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക.

അടിയന്തര അലേര്‍ട്ടുകള്‍ പുറപ്പെടുവിക്കുമ്പോള്‍:

എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തി ശാന്തത പാലിക്കുക, ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, അഡ്മിനിസ്‌ട്രേറ്റീവ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, തീപിടിത്തം തുടങ്ങിയ അപകടമുണ്ടായാല്‍ ഉടനടി അവിടുന്ന് മാറി സുരക്ഷിത മേഖലകളില്‍ (ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്) തുടരുക

അടിയന്തരമായി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പോകുന്ന സമയങ്ങളില്‍ പടികള്‍ മാത്രം ഉപയോഗിക്കുക, ലിഫ്റ്റുകള്‍ ഉപയോഗിക്കരുത്. തള്ളുകയോ തിരക്ക് കൂട്ടുകയോ ചെയ്യാതെ ശാന്തമായി നീങ്ങുക
നിര്‍ദ്ദിഷ്ട അസംബ്ലി പോയിന്റുകളിലേക്ക് നേരിട്ട് പോകുക

വിദ്യാര്‍ത്ഥികളെ സുരക്ഷിതമാക്കേണ്ടത് അധ്യാപകരുടേയും ജീവനക്കാരുടേയും ഉത്തരവാദിത്വമാണ്. അടിയന്തര സാഹചര്യങ്ങളില്‍ എല്ലാവരേയും ഒഴിപ്പിക്കുന്നത് ഉറപ്പാക്കുക, അസംബ്ലി പോയിന്റുകളില്‍ ഹെഡ്കൗണ്ട് നടത്തുക, കാണാതായ വിദ്യാര്‍ത്ഥികളെ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുക.

എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ശാന്തത പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്നുമുതല്‍ ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം നേരിട്ടുള്ള പഠനം ക്രമേണ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ്ണമായ നേരിട്ടുള്ള ക്ലാസുകള്‍ മാര്‍ച്ച് 29 ഞായറാഴ്ച പുനരാരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading