ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ത്തലാക്കി, ഇനി ഖത്തര്‍ ഐഡി മതി; പ്രചരിക്കുന്നതിലെ വാസ്തവം എന്ത്?

1q 68

ദോഹ: ഖത്തറില്‍ ഇനിമുതല്‍ താമസക്കാര്‍ക്ക് ചികിത്സയ്ക്കായി ഖത്തര്‍ ഐഡി കാര്‍ഡ് ഉപയോഗിക്കാം. എച്ച്എംസി (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍), പിഎച്ച്‌സിസി (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍), മറ്റ് സര്‍ക്കാര്‍ ആരോഗ്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ ചികിത്സയ്ക്കായി ഹെല്‍ത്ത് കാര്‍ഡിന് പകരം സാധുതയുള്ള ഖത്തര്‍ ഐഡി (ക്യുഐഡി) കാര്‍ഡ് ഇനിമുതല്‍ സ്വീകരിക്കും. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്‌മൂദ് ഇതുസംബന്ധിച്ച് സര്‍ക്കുലറിലൂടെ പുറപ്പെടുവിച്ചു.

പുതുതായി ഹെല്‍ത്ത് കാര്‍ഡ് അച്ചടിക്കുന്നത് നിര്‍ത്തലാക്കുകയും പകരം ഖത്തര്‍ ഐഡി കാര്‍ഡുകളും ഉപയോഗിക്കാനും അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം. പക്ഷേ ഹെല്‍ത്ത് കാര്‍ഡ് എടുത്തവര്‍ക്ക് മാത്രമാണ് ഖത്തര്‍ ഐഡി ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ഹെല്‍ത്ത് കാര്‍ഡും അത് വര്‍ഷാവര്‍ഷം പുതുക്കുന്നതിനുമുള്ള ഫീസ് താമസക്കാരില്‍ നിന്ന് ഈടാക്കുന്നത് തുടരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. അതേസമയം ഹെല്‍ത്ത് കാര്‍ഡ് കാലാവധിയുള്ളതാണെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് ആശുപത്രികളില്‍ എത്തുമ്പോള്‍ കാര്‍ഡിന് പകരം ഖത്തര്‍ ഐഡി (ക്യുഐഡി) കാര്‍ഡ് ഹാജരാക്കിയാല്‍ മതി. ക്യുഐഡി നമ്പറിലൂടെ ആരോഗ്യ സ്ഥാപനങ്ങളിലെ സംവിധാനങ്ങള്‍ വഴി ആരോഗ്യ നമ്പര്‍ പരിശോധിച്ചുറപ്പിക്കുകയും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യും.

ഭരണപരമായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സര്‍ക്കാര്‍ ഇടപാടുകളില്‍ ഔദ്യോഗിക രേഖകള്‍ മാനദണ്ഡമാക്കി രോഗിയുടെ അനുഭവം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഈ നീക്കം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Minister of Public Health issued a circular adopting the valid national ID (QID) card for residents in place of the health card when visiting Hamad Medical Corporation, Primary Health Care Corporation, and other government health sector institutions.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading