ദോഹ: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ കരസേനയെ നയിക്കാന്‍ ഒരു വനിതാ എത്തുന്നു. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സൈന്യത്തെ ഒരു വനിത നയിക്കാനെത്തുന്നത്. രാജ്യത്തിന്റെ പ്രതിരോധ സേനാ നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ നിയമനം.
ജൂലൈയില്‍ കരസേനാ മേധാവിയായി സൂസന്‍ കോയല്‍ നിയമിതയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ‘ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ്’ ആയ ലെഫ്റ്റനന്റ് ജനറലാണ് സൂസന്‍ കോയല്‍. ലെഫ്റ്റനന്റ് ജനറല്‍ സൈമണ്‍ സ്റ്റുവര്‍ട്ടിന് പകരക്കാരിയായാണ് നിയമനം.
നാല് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്നതാണ് സൂസന്‍ കോയിലിന്റെ കരിയര്‍. അഫ്ഗാനിസ്ഥാനിലെയും മിഡില്‍ ഈസ്റ്റിലെയും ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ നിരവധി സീനിയര്‍ കമാന്‍ഡ് റോളുകള്‍ വഹിച്ചിട്ടുണ്ട്. 55 വയസ്സുള്ള സൂസന്‍ 1987ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.
ഇത് ‘ചരിത്ര നിമിഷം’ എന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വിശേഷിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Lieutenant General Susan Coyle has become Australia's first woman to be appointed as the chief of army. A woman will command Australia’s army for the first time since its founding 125 years ago.
