ദോഹ: ഖത്തറിന്റെ എയര്‍ സ്‌പേസ് തുറന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഖത്തറിലേക്കുള്ള മറ്റ് വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഇതോടെ പുനരാരംഭിക്കും. സമഗ്രമായി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എല്ലാ വിമാനങ്ങളും ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കും. യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടേയും സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഫെബ്രുവരി 28 നാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Civil Aviation Authority announces in a Notice to Airmen the gradual resumption of operations for foreign airlines in Qatar via Hamad International Airport.
