വെടിനിര്‍ത്തലിന് പിന്നാലെ ഓഹരികള്‍ കുതിച്ചുയര്‍ന്നു, എണ്ണവില ഇടിഞ്ഞു

1q 35

ദോഹ: പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കും. കടലിടുക്ക് വഴിയുള്ള എണ്ണയുടെയും വാതകത്തിന്റെയും ഒഴുക്ക് പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് നിക്ഷേപകര്‍. വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവില ഇടിഞ്ഞു. ബോണ്ടുകള്‍ ഉയര്‍ന്നതും ഓഹരികള്‍ കുതിച്ചുയര്‍ന്നതും നിക്ഷേപകര്‍ക്ക് ആശ്വാസകരമാണ്.

ഇന്നലെ, ഏപ്രില്‍ 7ന് വൈകിയാണ് ഇറാനെതിരായ ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ ഇറാനിയന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാന്‍ പറഞ്ഞു.

ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന് ശേഷം ആഗോള വിപണികള്‍ ഇളകിമറിയുകയായിരുന്നു. പിന്നാലെ ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടത്തിവിടുന്ന പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ടെഹ്റാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

യുഎസ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ഏകദേശം 16.5 ശതമാനം ഇടിഞ്ഞ് ബാരലിന് 94 ഡോളറിലെത്തി, എസ് & പി 500 ഫ്യൂച്ചറുകള്‍ 2 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു, ബുധനാഴ്ച ഡോളര്‍ വ്യാപകമായി ഇടിഞ്ഞതും നിക്ഷേപകരെ ബാധിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Oil prices slide, stocks surge as US President Donald Trump announces two-week Iran ceasefire.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading