പശ്ചിമേഷ്യന്‍ യുദ്ധം; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്, ഹോര്‍മുസില്‍ സുരക്ഷിതമായ ഗതാഗതം

1q 34

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സമാധാനത്തിലേക്ക്. അമേരിക്കയും ഇറാനും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ ആക്രമണങ്ങളും നിര്‍ത്തിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം അനുവദിക്കുമെന്ന് ടെഹ്‌റാന്‍ അറിയിച്ചു.

വെടിനിര്‍ത്തലില്‍ ലെബനനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാനും അമേരിക്കയും തമ്മിലാണ് കരാറെന്നും അതില്‍ ലെബനനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. പിന്നാലെ ലെബനനിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചതായാണ് വിവരം.

അതേസമയം ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണവില കുറഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം ബാരലിന് 95 ഡോളറില്‍ താഴെയായി.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Donald Trump announced the ceasefire on Truth Social, saying he had accepted a proposal from Pakistan calling for a two-week halt to hostilities and the immediate reopening of the Strait of Hormuz.

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading