ദോഹ: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താനിരുന്ന മിഡ്‌ടേം പരീക്ഷകള്‍ റദ്ദാക്കിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2025-2026 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററിലെ മിഡ്-ടേം പരീക്ഷകള്‍ റദ്ദാക്കാനും പകരം ബദല്‍ മൂല്യനിര്‍ണ്ണയ രീതികള്‍ നടപ്പിലാക്കാനുമാണ് തീരുമാനം.
1 മുതല്‍ 11 വരെയുള്ള ഗ്രേഡുകളിലെ (പകല്‍ സമയം) വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ബാധകമാകും. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷകള്‍ സംബന്ധിച്ച പുതുക്കിയ സര്‍ക്കുലര്‍ സ്‌കൂളുകള്‍ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ബദല്‍ മൂല്യനിര്‍ണയ രീതി ഓരോ ക്ലാസുകള്‍ക്കും വ്യത്യസ്തമായിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. 1, 2 ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഓരോ വിഷയത്തിനും അംഗീകൃത മൂല്യനിര്‍ണ്ണയ ഉപകരണങ്ങള്‍ ഉപയോഗിച്ച്, തുടര്‍ച്ചയായ മൂല്യനിര്‍ണ്ണയ സ്‌കോറുകള്‍ മിഡ്-ടേം പരീക്ഷകള്‍ക്ക് പകരമായി ഉപയോഗിക്കും.
3 മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഒരു ബദല്‍ വിലയിരുത്തല്‍ രീതി നടപ്പിലാക്കും. ഇതില്‍ ഓരോ വിഷയത്തിനും 30 മാര്‍ക്ക് വീതമുള്ള ഒരു ഓണ്‍ലൈന്‍ അസസ്‌മെന്റ് ആയിരിക്കും ഉണ്ടാകുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ഖത്തര്‍ എഡ്യുക്കേഷനിലൂടെയായിരിക്കും ഓണ്‍ലൈന്‍ മൂല്യനിര്‍ണയം നടത്തുക. നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്ന ഏപ്രില്‍ 14 മുതല്‍ 16 വരെ തീയതികളില്‍ മൂല്യനിര്‍ണയം നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Education and Higher Education, Qatar announced the implementation of alternative assessment procedures for the mid-term exams of the second semester of the 2025-2026 academic year
