വക്രയില്‍ നിന്ന് അല്‍ ഖോറിലേക്ക് ‘വാട്ടര്‍ ടാക്‌സി’

1q 90

ദോഹ: ഖത്തറില്‍ പുതിയ വാട്ടര്‍ ടാക്‌സി പദ്ധതി വരുന്നു. ഗതാഗത മന്ത്രലായം ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതായി അല്‍ ശാര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത രീതികളുടെ വൈവിധ്യവും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും കണക്കിലെടുത്ത് ഖത്തറിന്റെ പൊതുഗതാഗത മേഖല ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നതാണ് പുതിയ തീരുമാനം.

2050ലെ രാജ്യത്തെ സമഗ്ര ഗതാഗത പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് പുതിയ വാട്ടര്‍ ടാക്‌സി പദ്ധതി. രാജ്യത്തെ തീരപ്രദേശത്തുള്ള റസിഡന്‍ഷ്യല്‍, വാണിജ്യ, വിനോദ മേഖലകളിലേക്കുള്ള പ്രവേശനം സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.

സമഗ്ര ഗതാഗത പദ്ധതി പ്രകാരം, ‘വാട്ടര്‍ ടാക്‌സി’ റൂട്ടുകള്‍ തെക്ക് ഭാഗത്തുള്ള അല്‍ വക്ര നഗരത്തെ ബന്ധിപ്പിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ തുറമുഖം, വെസ്റ്റ് ബേ, ദി പേള്‍, ലുസൈല്‍ എന്നിവയിലൂടെ വടക്ക് ഭാഗത്തുള്ള അല്‍ ഖോര്‍ നഗരം വരെ ബന്ധിപ്പിക്കും. ആകെ 8 സ്റ്റേഷനുകളും 3 അധിക ലൈനുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി.

മെട്രോ ശൃംഖല, ലൈറ്റ് റെയില്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തോടൊപ്പം നിരവധി പുതിയ ബസ് സര്‍വീസുകള്‍, എക്‌സ്പ്രസ് ബസ് സര്‍വീസ്, ജലഗതാഗതം എന്നിവയുടെ വിപുലീകരണവും പൊതുഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Transport, Qatar he comprehensive transport plan, the “water taxi” routes are scheduled to connect Al Wakrah city in the south, passing through Hamad International Airport, Doha Port, West Bay, The Pearl and Lusail, and up to Al Khor city in the north, with a total of 8 stations and 3 additional lines.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading