ദോഹ: ലോക പുസ്തകദിനത്തില്‍ ഐസിസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അംഗങ്ങളുടെ പുസ്തകങ്ങള്‍ ഐസിസിയുടെ പുതിയ സംരംഭമായ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മുംബൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു.
വായനയുടെ ഒരു പുതിയ സംസ്‌കാരത്തിന് ദോഹയില്‍ തുടക്കമാകുകയാണെന്നും പുസ്തകം വായിക്കാനും ചര്‍ച്ചചെയ്യാനുമായി ഇനി കോഫി ഷോപ്പുകള്‍ തേടി പോകേണ്ടതില്ലെന്നും എ.പി. മണികണ്ഠന്‍ പറഞ്ഞു.
വായനപ്രിയരായ ആളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഉപകാരപ്രദമാകുന്ന തരത്തില്‍ ലൈബ്രറിയും വായനാമുറിയും സജ്ജീകരിച്ച ഐ സി സി നേതൃത്വത്തിന് ഖിയാഫ് ഭാരവാഹികള്‍ അഭിനന്ദനമറിയിച്ചു.
ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് മടിയാരി, മുരളി വാളൂരാന്‍, ജാബിര്‍ റഹ്‌മാന്‍, ഷമിന ഹിഷാം, നെജി പുന്നയൂര്‍കുളം, സ്മിത പൗലോസ്, ശ്രീനാഥ് ശങ്കരന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Indian Authors Forumdonates its members books to ICC library on World Book Day
