ദോഹ – കോഴിക്കോട് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്

1q 89

ദോഹ: ഖത്തറില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്. സര്‍വീസ് വിപുലീകരണത്തിന്റെ ഭാഗമായാണിത്. മെയ് 1 മുതല്‍ ദോഹ – കോഴിക്കോട് സര്‍വീസ് ഖത്തര്‍ എയര്‍വേസ് ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ദിവസേനയുള്ള സര്‍വീസുകളും മെയ് ഒന്നുമുതല്‍ പുനരാരംഭിക്കും. ജൂണ്‍ 16 മുതല്‍ 150ലധികം സ്ഥലങ്ങളിലേക്കും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം 2026 ഫെബ്രുവരി 28നും സെപ്തംബര്‍ 15നും ഇടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഒക്ടോബര്‍ 15 വരെ യാത്രാ തീയതി സൗജന്യമായി മാറ്റാന്‍ അവസരമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
qatar airways resumes its Doha - Kozhikkode Flight Service from may 1st

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading