ദോഹ: ഖത്തറിലെ വിപണിയില്‍ നിന്ന് ഫ്‌ലയിംഗ് ടൈഗര്‍ കോപ്പന്‍ഹേഗന്‍ ബ്രാന്‍ഡിന്റെ ഡ്രിങ്കിംഗ് കപ്പ് വാണിജ്യ, വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. ഫാഷന്‍ നോര്‍ത്തില്‍ നിന്നുള്ള മിക്‌സഡ് കളര്‍ സിംഗിള്‍-ഫ്‌ലവര്‍ ഡിസൈനിലുള്ള 220 മില്ലി ഡ്രിങ്കിംഗ് കപ്പാണ് തിരിച്ചുവിളിച്ചത്. ഗ്ലാസില്‍ ഉയര്‍ന്ന അളവില്‍ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഉല്‍പ്പന്നം സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. 2026 ല്‍ ചൈനയില്‍ നിര്‍മ്മിച്ചതും 3060031 എന്ന പ്രൊഡക്ട് നമ്പറും ഉള്ള ഉല്‍പ്പന്നമാണ് തിരിച്ചുവിളിച്ചത്.
ഈ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നും വാങ്ങിയ വിലയുടെ പൂര്‍ണ്ണമായ റീഫണ്ടിനോ സൗജന്യ മാറ്റി ലഭിക്കുന്നതിനോ കമ്പനിയുമായി ബന്ധപ്പെടണമെന്നും വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് 5572 9856 എന്ന നമ്പറില്‍ ഫാഷന്‍ നോര്‍ത്തിനെ (ഫ്‌ലയിംഗ് ടൈഗര്‍ കോപ്പന്‍ഹേഗന്‍) ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Commerce and Industry (MoCI) has recalled 220ml drinking cup featuring a single-flower design in mixed colours from Fashion North (Flying Tiger Copenhagen). The product, manufactured in China in 2026, carries the product number 3060031 for failing to comply with standard specifications.
