ദോഹ: ഖത്തറിലെ അല്‍-സഫ്‌ലിയ ദ്വീപില്‍ സമുദ്ര കപ്പലുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. അല്‍-സഫ്‌ലിയ ദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളില്‍ കപ്പലുകള്‍ക്ക് നിയന്ത്രണമുണ്ട്.
അതേസമയം കപ്പലുകളുടെ സഞ്ചാരം ക്രമീകരിക്കുന്നതിനും സുഗമമായ സമുദ്ര ഗതാഗതം ഉറപ്പാക്കുന്നതിനുമായി നിയുക്ത മേഖലകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. വടക്കന്‍ മേഖലയില്‍ ജെറ്റ് സ്‌കീകള്‍ക്കും ജെറ്റ് ബോട്ടുകള്‍ക്കും മാത്രമാണ് അനുമതി. തെക്കന്‍ മേഖലയില്‍ യാച്ചുകള്‍, ബോട്ടുകള്‍, പരമ്പരാഗത പായ്ക്കപ്പലുകള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും അനുമതിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പ്രദേശത്ത് സുരക്ഷിതമായ നാവിഗേഷന്‍ സുഗമമാക്കുന്നതിന് വ്യക്തമായ പ്രവേശന, എക്‌സിറ്റ് റൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 19 മുതല്‍ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior (MoI) has issued a circular regulating the use of maritime vessels in the waters surrounding Al-Safliya Island, as part of efforts to enhance safety and protect the marine environment.
