‘ഫ്രൈഡേ വാക്ക് & ടോക്ക്’ അക്ഷരങ്ങളുടെ കൂട്ടായ്മയില്‍ ഒരു മനോഹര സായാഹ്നം

1q 86

ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (QIPA) മുന്തസ പാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഫ്രൈഡേ വാക്ക് & ടോക്ക്’ പരിപാടി ശ്രദ്ധേയമായി. ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഷെര്‍മിനാസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയൊരു പ്രചോദനമായി മാറി. അസഫലി, സുനില്‍ പെരുമ്പാവൂര്‍, സവിത, ഉനൈസ്, നൗഷാദ് കാഞ്ഞായി, സുമേഷ് എന്നിവര്‍ പങ്കുവെച്ച പുസ്തകങ്ങളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അനുഭവങ്ങളും ചിന്തകളും കേള്‍വിക്കാരില്‍ വലിയ ആവേശം പകര്‍ന്നു.

വായന കേവലം ഒരു ശീലമല്ല, അതൊരു സംസ്‌കാരമാണെന്നും അറിവിന്റെ വാതിലുകള്‍ തുറക്കുന്ന താക്കോലാണെന്നും ഈ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിച്ചു. അസോസിയേഷന്‍ രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍, ജനറല്‍ സെക്രട്ടറി നിഷാദ് ഹസ്സന്‍കുട്ടി, ട്രഷറര്‍ സൈമണ്‍ വര്‍ഗീസ് മറ്റ് നിരവധി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
qatar Indian Pravasi Association( QIPA) conducted friday walk and talk program associated with world book day

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading