ഖത്തറില്‍ നിന്ന് ഹജ്ജിന് പോകുന്നോ? ഈ വാക്‌സിനുകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

1q 85

ദോഹ: ഖത്തറില്‍ നിന്ന് 2026-ല്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

രാജ്യത്ത് നിന്ന് പോകുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ക്വാഡ്രിവാലന്റ് മെനിംഗോകോക്കല്‍ (ACYW 135) വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. 65 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്തതോ രോഗപ്രതിരോധ ശേഷി കുറഞ്ഞതോ ആയ അവസ്ഥകളുള്ള വ്യക്തികള്‍, എന്നിവയുള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനിനൊപ്പം കോവിഡ്-19 വാക്‌സിനും നിര്‍ബന്ധമാണ്. 18 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നിര്‍ദേശിക്കുന്നുണ്ട്.

പ്രായമായവര്‍ക്കും ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ന്യൂമോകോക്കല്‍ വാക്‌സിനും 60 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (RSV) വാക്‌സിനും ഓപ്ഷണല്‍ വാക്‌സിനുകളായി നിര്‍ദേശിക്കുന്നുണ്ട്.

ഖത്തറിലെ എല്ലാ പിഎച്ച്‌സിസികളില്‍ (പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍) എല്ലാ വാക്‌സിനുകളും ലഭ്യമാണ്. ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും തീര്‍ത്ഥാടകര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഹജ്ജ് സമയത്ത് തിരക്ക് കാരണം അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ മുന്‍കൂട്ടി ഒരു ഡോക്ടറെ സമീപിച്ച് മതിയായ മരുന്നുകള്‍ ഉറപ്പാക്കണം. ഖത്തര്‍ എന്‍ഡോവ്മെന്റ് മന്ത്രാലയം (ഔഖാഫ്), ഇസ്ലാമിക് അഫയേഴ്സ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച്, ഹജ്ജിന് മുമ്പും ശേഷവും ശേഷവും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പില്‍ഗ്രിംസ് ഹെല്‍ത്ത് ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar’s Ministry of Public Health has announced vaccination requirements for Hajj 2026 pilgrims. quadrivalent meningococcal (ACYW-135) vaccine is mandatory for all pilgrims.

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading