ദോഹ: ഖത്തറില്‍ 2025 ലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) അറിയിച്ചു. ജൂണ്‍ 30 വരെയാണ് സമയപരിധി നീട്ടിയത്.
2018 ലെ 24-ാം നമ്പര്‍ ആദായനികുതി നിയമത്തിന് വിധേയമായ ഖത്തറിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സമയപരിധി ലഭിക്കും. നികുതി ഒഴിവാക്കിയ കമ്പനികള്‍, ഖത്തറികള്‍, ഖത്തറില്‍ താമസിക്കുന്ന ജിസിസി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, പബ്ലിക് ബെനിഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ അസോസിയേഷനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
General Tax Authority (GTA) has given taxpayers an additional window to file their 2025 tax returns, pushing the deadline to June 30, 2026.
