ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷിലൂടെ മറ്റ് വാഹനങ്ങളുടേയും ട്രാഫിക് പിഴകള്‍ അടയ്ക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുകയാണ് ഗതാഗത ജനറല്‍ ഡയറക്ടറേറ്റിലെ ഗതാഗത നിയമലംഘന ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ മുഹമ്മദ് റാബിയ അല്‍-കുവാരി. കുടുംബാംഗത്തിന്റേയും സുഹൃത്തുക്കളുടേയും നിയമലംഘനങ്ങള്‍ വ്യക്തികള്‍ക്ക് മറ്റൊരാളുടെ മെട്രാഷ് ആപ്പിലൂടെ അടയ്ക്കാന്‍ സാധിക്കുന്നതാണ് പുതിയ സുപ്രധാന മാറ്റം.
പിഴ അടയ്ക്കുന്നതിന് വ്യക്തികള്‍ക്ക്, വാഹന നമ്പറും വ്യക്തിഗത ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. കമ്പനികള്‍ക്ക്, സ്ഥാപന രജിസ്ട്രേഷന്, വാഹന നമ്പര്‍, അടയ്ക്കേണ്ട നിയമലംഘനങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവ പ്രധാനമാണ്. അതേസമയം ഖത്തറിലെത്തുന്ന സന്ദര്‍ശകരായ ഗള്‍ഫ് പൗരന്മാര്ക്ക്, ഓണ്‍ലൈനായി പിഴ അടയ്ക്കാനും സൗകര്യമുണ്ട്. അതിനായി ഒരു പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇമെയില്‍ വഴി പേയ്മെന്റ് രസീത് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രാഷ് ആപ്പിലൂടെ ‘മറ്റ് വാഹന ലംഘനങ്ങള്‍’ എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് പിഴ അടയ്ക്കാവുന്നതാണ്. മറ്റൊരാളുടെ പിഴ അടയ്ക്കുന്നതിന് ബന്ധുത്വം വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വാഹന ഉടമയുടെ സ്വകാര്യ നമ്പര്‍ നല്‍കണം, വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്‍കണം, തുടര്‍ന്ന് ലഭ്യമായ എല്ലാ ബാങ്കിംഗ് രീതികളിലൂടെയും അടയ്ക്കേണ്ട നിയമലംഘനങ്ങള്‍ തിരഞ്ഞെടുക്കണമെന്നും ക്യാപ്റ്റന്‍ മുഹമ്മദ് റാബിയ അല്‍-കുവാരി പറഞ്ഞു.
പിഴ അടയ്ക്കുന്നതിനായി, മെട്രാഷ് ആപ്പ് തുറന്ന്
1. ‘ട്രാഫിക് സേവനങ്ങള്‍’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം (Select traffic services – violatiosn)
2. മറ്റ് വാഹന ലംഘനങ്ങള്‍ തിരഞ്ഞെടുക്കുക (Select other vehicle violation).
3. ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ നല്‍കുക – വാഹന ഉടമയുടെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക (Enter the license plate number – Enter the personal identification number of the vehicle owner).
4. പിഴ അടയ്ക്കാനുള്ള ഓപ്ഷന് (Option to pay the fine).
5. പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
the Ministry of Interior, Qatar announced a new service in the Metrash app that allows payment of "other vehicle violations" (for family and friends), as part of the traffic services - violations, in easy and convenient steps.
