ദോഹ: ഖത്തറിലെ പാകിസ്ഥാന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇസ്ലാമാബാദിലെ പാസ്പോര്‍ട്ട് ആസ്ഥാനത്ത് സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ്പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിവെയക്കുന്നതായാണ് ദോഹയിലെ പാകിസ്ഥാന്‍ എംബസി അറിയിച്ചത്.
ലോകമെമ്പാടുമുള്ള എല്ലാ എംബസികളിലും പാസ്പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുമെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. സേവനങ്ങള്‍ പുനരാരംഭിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Embassy of Pakistan in Doha announced on Saturday the suspension of passport services until further notice due to technical issues at the Passport Headquarters in Islamabad.
