ഖത്തറില്‍ ക്വീന്‍ കോണ്‍ഫറന്‍സ് & ഇവന്റ്‌സ് ഓര്‍ഗനൈസേഷന് ഔദ്യോഗിക തുടക്കം

1q 4

ദോഹ: ഖത്തറിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലേക്ക് പുതിയ ആശയങ്ങളും നിലവാരങ്ങളും അവതരിപ്പിച്ച് ക്വീന്‍ കോണ്‍ഫറന്‍സ്& ഇവന്റ്‌സ് ഓര്‍ഗനൈസേഷന്‍ (Quein Conference & Event Organization WLL) ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ദോഹയിലെ സിഗ്നേച്ചര്‍ ബൈ മര്‍സാ റെസ്റ്റോറന്റില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബേബി മല്‍ഖ റൂഹി ഔദ്യോഗിക ലോഗോ ലോഞ്ച് നടത്തുകയും ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി വെബ്‌സൈറ്റ് ലോഞ്ച് നിര്‍വഹിക്കുകയും ചെയ്തു. ഐഎസ്‌സി പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍, മലയാളി കൗണ്‍സില്‍ സംഘം അംഗം റൗഫ് കൊണ്ടോട്ടി, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചന്ദ്രമോഹന്‍, ഒടിസി ഡയറക്ടര്‍ നാരായണന്‍, അഡ്രസ്സ് ഗേറ്റ് വേ മാനേജിംഗ് ഡയറക്ടര്‍ ഷംസീര്‍, സിഗ്നേച്ചര്‍ മര്‍സാ ഡയറക്ടര്‍ ജാഫര്‍ കൊണ്ടോത്, ക്യൂബ് ഡയറക്ടര്‍ നിഷാദ്, ക്യുഐപിഎ പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍, രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെകൂട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയുടെ അവതരണം മഞ്ജു മനോജ് നിര്‍വഹിച്ചു. ക്വീന്‍ ഇവന്റ്‌സ് സൃഷ്ടിപരമായ ആശയങ്ങള്‍, മികച്ച സംവിധാനങ്ങള്‍, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവയിലൂടെ ഖത്തറിലെ ഇവന്റ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കുമെന്ന് ക്വീന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ നിഷാദ് ഹസ്സന്‍, പ്രജിഷ് പോള്‍, ലജീഷ് ഷണ്മുഖന്‍, സൈമണ്‍ വര്‍ഗീസ്, ഷഫീഖ് പീടികയില്‍ എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
New event management comapny, Quein Conference & Event Organization officially launched in Qatar.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading