ദോഹ: ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ലഭ്യമായ സൗജന്യമായതും കിഴിവുള്ളതുമായ വിദ്യാഭ്യാസ സീറ്റുകളുടെ എണ്ണം 8,500 കവിഞ്ഞതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലുടനീളമുള്ള യോഗ്യരായ ഫാമിലികള്‍ക്ക് ഈ സീറ്റുകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.
ഇതുവരെ ഏകദേശം 17,000 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. തുടക്കത്തില്‍ ഏകദേശം 4,000 സീറ്റുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ സീറ്റുകളുടെ എണ്ണം 8,500 കവിഞ്ഞതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്വകാര്യ സ്കൂളുകളുടെയും കിന്റര്ഗാര്ട്ടന്സിന്റെയും വകുപ്പ് ഡയറക്ടറായ ഡോ. റാനിയ മുഹമ്മദ് വ്യക്തമാക്കി.
പൂര്‍ണ്ണമായും സൗജന്യമായ സീറ്റുകള്‍, കിഴിവ് സീറ്റുകള്‍, ഖത്തരി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വൗച്ചറിന്റെ മൂല്യത്തില്‍ നല്കുന്ന സീറ്റുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് സീറ്റുകള്‍ അനുവദിക്കുന്നത്.
മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, പൂര്‍ണ്ണമായും സൗജന്യമായ വിദ്യാഭ്യാസ സീറ്റുകള്‍ക്കായി അപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വരുമാനം 10,000 റിയാല്‍ കവിയരുത്. അതേസമയം പ്രതിമാസം 15,000 റിയാല്‍ വരെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 15,000 റിയാല്‍ വരെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കിഴിവ് സീറ്റുകള്‍ ലഭ്യമാണ്. വിദ്യാഭ്യാസ വൗച്ചര്‍ മൂല്യമുള്ള സീറ്റുകള്‍ക്ക് അപേക്ഷിക്കുന്ന ഖത്തരി വിദ്യാര്‍ത്ഥികള്‍ക്ക്, കുടുംബത്തിന്റെ യഥാര്‍ത്ഥ വരുമാനം 25,000 റിയാല്‍ കവിയാന്‍ പാടില്ല.
തൊഴില്‍ രേഖകളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക ശമ്പളം മാത്രമല്ല, കുടുംബത്തിന്റെ യഥാര്‍ത്ഥ വരുമാനവും മന്ത്രാലയം വിലയിരുത്തും. മാതാപിതാക്കള്‍ വരുമാന നിലവാരം കണക്കാക്കാന്‍ സാമ്പത്തിക ബാധ്യതകളുടെ രേഖകള്‍ക്കൊപ്പം ശമ്പള സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷാ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്ക് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും അപേക്ഷാ നടപടിക്രമങ്ങളും അവലോകനം ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Education and Higher Education has announced that the number of free and discounted seats offered by private schools and kindergartens has exceeded 8,500. The ministry has also launched an online application service through its official website.
