ദോഹ: ഖത്തറില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടോയ് ഫെസ്റ്റിവലിന്റെ ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചതായി ഖത്തര്‍ കലണ്ടര്‍ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 31 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (DECC) ഫെസ്റ്റിവല്‍ നടക്കും. വിസിറ്റ് ഖത്തറിന്റെ ‘ഹലാ സമ്മര്‍’ കാമ്പെയ്നിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
https://visitqatar.com/intl-en/events-calendar/qatar-toy-festival എന്ന വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. വിവിധ ടിക്കറ്റ് പാക്കേജുകളും ലഭ്യമാണ്.
പൊതു പ്രവേശന ടിക്കറ്റ് പ്രവൃത്തി ദിവസങ്ങളില്‍ QR50 ഉം വാരാന്ത്യങ്ങളില്‍ QR70 ആണ്. ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അണ്‍ലിമിറ്റഡ് ഫണ്‍ ടിക്കറ്റില്‍ (QR80) എല്ലാ ഫെസ്റ്റിവല്‍ ആക്ടിവേഷനുകള്‍, സോണുകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ എന്നിവ ലഭിക്കും. ഫാസ്റ്റ് ട്രാക്ക് ടിക്കറ്റും (QR300) ലഭ്യമാണ്.
ഫാമിലി അഡ്മിഷന്‍ ടിക്കറ്റ് (പ്രവൃത്തി ദിവസങ്ങളില്‍ QR200 ഉം വാരാന്ത്യങ്ങളില്‍ QR280 ഉം ആണ്. ഒരു ദിവസത്തേക്ക് നാല് പേര്‍ക്ക് എന്ന നിരക്കില്‍ അഞ്ച് പേര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രീമിയം സന്ദര്‍ശകര്‍ക്ക് 1,500 QR വിലയുള്ള വിവിഐപി ടിക്കറ്റും ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Calendar has announced the launch of ticket sales for the biggest edition of the Qatar Toy Festival, The festival will be held at the Doha Exhibition and Convention Center (DECC) from July 1 to 31, 2026,
