ദോഹ: ഖത്തറില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് മെട്രാഷ് ആപ്പ് പരിശോധിക്കാനാണ് നിര്‍ദേശം. എന്തെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങള്‍, മറ്റ് പിഴകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കുടിശ്ശികകള്‍ ഉണ്ടെങ്കില്‍, മെട്രാഷ് വഴി നിങ്ങള്‍ക്ക് അത് ഓണ്‍ലൈനായി അടയ്ക്കുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട്, പാസ്പോര്‍ട്ട് വകുപ്പ് ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു.
അതേസമയം നിങ്ങള്‍ക്ക് എന്തെങ്കിലും യാത്രാ വിലക്ക് ഉണ്ടെങ്കില്‍, യാത്ര ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇലക്ട്രോണിക് ഗേറ്റ് (ഇ-ഗേറ്റ്) സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണം, ഇത് സമയം ലാഭിക്കുകയും ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ നീണ്ട ക്യൂകള്‍ ഒഴിവാക്കാനും സഹായിക്കും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പ് സൗജന്യമായി നല്‍കുന്ന സുപ്രധാന സേവനങ്ങളില്‍ ഒന്നാണിത്, ഇ-ഗേറ്റുകള്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 10-15 സെക്കന്‍ഡ് മാത്രമേ എടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെസിഡന്‍സി പെര്‍മിറ്റ് പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റണമെങ്കില്‍ മെട്രാഷ് ആപ്പ് ഉപയോഗിക്കാമെന്നും ക്യാപ്റ്റന്‍ അല്‍-കുവാരി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior, Qatar has issued instructions for those traveling from Qatar to other countries. It is recommended to check the Metrash app before starting the journey. If you have any traffic violations, travel ban, other fines, or outstanding dues, you can pay them online through Metrash and complete all the procedures before going to the airport, the Ministry of Interior said.
