ഖത്തറില്‍ ജനിച്ച കുഞ്ഞിന് വിസ ലഭിക്കുന്നതിന് ചെയ്യേണ്ടത്

1q 66

ദോഹ: ഖത്തറില്‍ ജനിക്കുന്ന നവജാത ശിശുവിന് വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കി ആഭ്യന്തര മന്ത്രാലയം. കുഞ്ഞിന്റെ ജനനം റിപ്പോര്‍ട്ട് ചെയ്യുന്നതിനും അംഗീകൃത നടപടിക്രമങ്ങള്‍ വഴി നവജാത ശിശുവിന്റെ വിസ നേടുന്നതിനും താമസക്കാരന്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍പോര്‍ട്ട് – പാസ്പോര്‍ട്ട് വകുപ്പ് ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍-കുവാരി പറഞ്ഞു. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു നവജാത ശിശുവിന് വിസ ലഭിക്കുന്നതിന്, അവരുടെ എംബസിയില്‍ നിന്ന് ആവശ്യമായ രേഖകള്‍ നേടിയ ശേഷം പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ റസിഡന്‍സ് പെര്‍മിറ്റ് നേടിയിരിക്കണം. ‘റസിഡന്‍സ് പെര്‍മിറ്റ് (ആര്‍പി) ലഭിച്ചില്ലെങ്കില്‍, നവജാത ശിശുവിന് ഖത്തറില്‍ വീണ്ടും പ്രവേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
For a newborn baby, the resident must visit the passport office to report the birth and obtain the newborn’s visa through the approved procedures.“A newborn in the country should obtain a residence permit on the sponsorship of the father after obtaining necessary document from the person’s embassy,” the official said. “In case a residence permit is not obtained, the newborn cannot re-enter Qatar.”

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading