തൊഴില്‍ വിസാ സേവനങ്ങള്‍ ഇപ്പോള്‍ മെട്രാഷ് ആപ്പിലും

1q 72

ദോഹ: ഖത്തറില്‍ തൊഴില്‍ വിസ ഇഷ്യൂവിംഗ് സേവനം ഇപ്പോള്‍ മെട്രാഷ് ആപ്പില്‍ ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മെട്രാഷ് ആപ്പ് വഴി വര്‍ക്ക് വിസ ലഭിക്കുന്നതിന് എളുപ്പത്തിലും സൗകര്യപ്രദമായും അപേക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതിനായി പാസ്‌പോര്‍ട്ട് ഓഫീസോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനായി ചെയ്യേണ്ടത്:

  • മെട്രാഷ് ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്യുക.
  •  ‘വിസ’ എന്ന ഓപ്ഷനില്‍ ‘റിക്വസ്റ്റ് ആപ്ലിക്കേഷന്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  •  ‘വര്‍ക്ക് വിസ’ ഓപ്ഷനായി തിരഞ്ഞെടുക്കുക
  • വിസ തിരഞ്ഞെടുത്ത് ‘ഇഷ്യൂ വിസ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  •  ആവശ്യമായ വിവരങ്ങള്‍ നല്‍കി, പാസ്പോര്‍ട്ടിന്റെ പകര്‍പ്പും വ്യക്തിഗത ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  •  നല്‍കിയ വിവരങ്ങള്‍ അവലോകനം ചെയ്ത് കണ്‍ഫര്‍മേഷന്‍ നല്‍കുക.
  • പണമടച്ച് അപേക്ഷ സമര്‍പ്പിക്കുക.
  • അപേക്ഷ പൂര്‍ത്തിയാക്കിയാല്‍, അപ്രൂവലിനായി കാത്തിരിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Interior (MOI) has reminded residents and citizens that the Metrash app allows users to apply for work visa issuance easily and conveniently. In a social media post, the MOI stated that users do not need to visit the General Directorate of Passports or unified services centers to obtain a work visa through the app.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading