മനാമ: ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ,GCC) രാജ്യങ്ങളെ റെയിൽവേ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പൊതു കരാർ ഒപ്പുവെക്കുന്ന ചടങ്ങ് നാളെ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടക്കും. ജിസിസി രാജ്യങ്ങളിലെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാരുടെ സാന്നിധ്യത്തിലും, ജിസിസി സെക്രട്ടറി ജനറലിന്റെ പങ്കാളിത്തത്തിലുമായിരിക്കും ചടങ്ങ് നടക്കുകയെന്ന് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചു.
എല്ലാ GCC രാജ്യങ്ങളെയും ഒരു റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ വെച്ച് കരാറിൽ ഒപ്പുവെക്കുമെന്ന് ബഹ്‌റൈൻ ഗതാഗത, വാർത്താവിനിമയ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ‘ദി നാഷണൽ’ മാഗസിനോട് പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അംഗരാജ്യങ്ങളും അവയുടെ ഗതാഗത മന്ത്രാലയങ്ങളും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള ശക്തമായ ഏകോപനത്തിന്റെ ഫലമായാണ് ഈ കരാർ രൂപപ്പെട്ടതെന്നും വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
