അബുദാബി: യുഎഇയില്‍ ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം നടന്നു. ഇന്ന്, മെയ് 17, ഞായറാഴ്ച അല്‍ ദഫ്ര മേഖലയിലെ ബറാക്ക ആണവ നിലയത്തിന്റെ ഉള്‍ഭാഗത്തെ ചുറ്റളവിന് പുറത്തുള്ള ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററിലാണ് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തമുണ്ടായത്. അതേസമയം ആക്രമണത്തില്‍ പരിക്കുകളോ റേഡിയേഷന്‍ അളവുകളിലുള്ള ആഘാതമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തം പവര്‍ പ്ലാന്റിന്റെ സുരക്ഷയെയോ അവശ്യ സംവിധാനങ്ങളേയോ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (FANR) സ്ഥിരീകരിച്ചു.
2020-ല്‍ ആരംഭിച്ച പ്ലാന്റ് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് 200 കിലോമീറ്റര്‍ പടിഞ്ഞാറ്, സൗദി അറേബ്യ, ഖത്തര്‍ എന്നിവയുമായുള്ള അതിര്‍ത്തിക്കടുത്താണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A drone strike triggered a fire in an electrical generator outside the inner perimeter of the Barakah Nuclear Power Plant in the Al Dhafra Region in the emirate of Abu Dhabi on Sunday, authorities said, reporting no injuries or impact on radiation levels.
