തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി. എഐസിസി അംഗീകരിച്ച മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ കേരളാ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനും.
കേരളത്തിൻ്റെ പുതിയ മന്ത്രിമാര്‍
മുഖ്യമന്ത്രി – വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, പിസി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, സണ്ണിജോസഫ്, ഒ ജെ ജനീഷ്, കെ എ തുളസി, എം. ലിജു, ടി. സിദ്ദീഖ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, റോജി എം ജോണ്‍. മുസ്ലീംലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാരാണുള്ളത്. കെഎം ഷാജി, പികെ കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുല്‍ ഗഫൂര്‍, എന്‍. ഷംസുദ്ദീന്‍, പി കെ ബഷീര്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
new Kerala cabinet. name of new kerala ministers announced.
