ദോഹ: ഖത്തറിലുടനീളമുള്ള എല്ലാ പ്രാദേശിക കാര്‍ഷികോല്‍പ്പന്ന വിപണികളും മെയ് അവസാനത്തോടെ അടച്ചുപൂട്ടുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. കാര്‍ഷിക സീസണ്‍ അവസാനിച്ചതായും മന്ത്രാലയം പ്രഖ്യാപിച്ചു.
അല്‍ ഷീഹാനിയ, അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ ഖോര്‍, അല്‍ ദഖീറ എന്നിവിടങ്ങളിലാണ് നിലവില്‍ പ്രാദേശിക കാര്‍ഷികോല്‍പ്പന്ന യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മെയ് 23 ശനിയാഴ്ച പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്രൂഅ യാര്‍ഡ് ദിവസവും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Municipality has announced the end of the agricultural season and revealed the final operating dates for local vegetable yards in Al Sheehaniya, Al Wakrah, Al Shamal, Al Khor and Al Dhakira will conclude operations on Saturday, May 23.
