വിഡി മന്ത്രിസഭ തിങ്കളാഴ്ച മുതല്‍; ആഭ്യന്തരം ചെന്നിത്തലയ്ക്ക്… മന്ത്രിമാര്‍ ഇവരൊക്കെ

1q 54

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനൊപ്പം മറ്റ് മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് പട്ടിക തയ്യാറാക്കി എഐസിസിക്ക് നല്‍കുകയും നാളെ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്യും. യുഡിഎഫ് മന്ത്രിമാര്‍ക്കൊപ്പം ഘടകകക്ഷി മന്ത്രിമാരും അടങ്ങുന്നതായിരിക്കും വിഡി മന്ത്രിസഭ. മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

അതേസമയം ധനവകുപ്പ് മുഖ്യമന്ത്രി വിഡി സതീശന്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രിസ്ഥാനം മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ധാരണയായി. മന്ത്രിസഭയില്‍ 8 കോണ്‍ഗ്രസ് നേതാക്കളും സ്ഥാനം ഉറപ്പിച്ചു. സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മന്ത്രിമാരാകും.

അതേസമയം ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പാലാ എംഎല്‍എ മാണി സി കാപ്പന്‍, അനൂപ് ജോണ്‍ എന്നിവരും മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീംലീഗില്‍ നിന്നും അഞ്ച് പേരും മന്ത്രിമാരായേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
list VD Satheesan cabinet released. 21 ministers wll take oath on monday with chief minister VD Satheesan. Ramesh Chennithala will be the Home affairs minister of Kerala.

You May Also Like

  • ചിരിയുടെ രാജാവിന് വിട

  • ടെക്‌നോപാര്‍ക്കില്‍ ഒഴിവുകള്‍..തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

  • അബ്ദുൽ റഹീം നാട്ടിലെത്തി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading