ദോഹ: ഖത്തറില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഡിജിറ്റല്‍ സേവനവുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഇലക്ട്രോണിക് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനാണ് ഒരു പുതിയ ഡിജിറ്റല്‍ സേവനം.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന പരിസ്ഥിതി സേവനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. അംഗീകൃത പാരിസ്ഥിതിക ആവശ്യകതകള്‍ക്കനുസൃതമായി മാലിന്യം സ്വീകരിക്കുകയും കൊണ്ടുപോകുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ലൈസന്‍സുള്ള ദേശീയ കമ്പനികളുമായി സഹകരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ് രീതി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തികള്‍ക്ക് ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മാലിന്യത്തിന്റെ തരം, സ്ഥലം എന്നിവ വ്യക്തമാക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Environment and Climate Change (MoECC) has announced the launch of a new digital service for the safe disposal of electronic waste through its official website. This comes as a part of the ministry’s efforts to enhance the digital transformation of its environmental services provided to the public.
