യുഎസ്-ഇറാന്‍ ധാരണാപത്രത്തെ സ്വാഗതം ചെയ്ത് ഖത്തര്‍; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ലോക രാജ്യങ്ങള്‍

1q 57

ദോഹ: യുഎസ്- ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍. യുഎസ്-ഇറാന്‍ ധാരണാപത്രം പ്രാദേശിക സ്ഥിരതയിലേക്കും സാമ്പത്തിക വളര്‍ച്ചയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണെന്നും ഖത്തര്‍ വിശേഷിപ്പിച്ചു. ക്രിയാത്മകമായ മനോഭാവത്തോടെ നടത്തുന്ന ചര്‍ച്ചകള്‍ക്കും, സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ ഉറച്ച പിന്തുണ നല്‍കുമെന്ന് കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്ത ലോക രാജ്യങ്ങള്‍ ധാരണയിലെത്താനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിനെയും പ്രശംസിച്ചു. വെള്ളിയാഴ്ച കരാറില്‍ ഒപ്പിടുന്നതോടെ ഹോര്‍മുസ് കടലിടുക്ക് എല്ലാ കപ്പലുകള്‍ക്കുമായി തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ടെഹ്റാനും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar has welcomed the US–Iran agreement on a Memorandum of Understanding aimed at addressing outstanding issues and ending hostilities, calling it a step towards regional stability and economic growth.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading