ശ്രീലങ്ക: ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് ഇനി വിസ രഹിത പ്രവേശനം. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ശ്രീലങ്ക വിസ ഫ്രീ എന്‍ട്രി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ വിസ ഇല്ലാതെ ശ്രീലങ്കയിലേക്ക് പോകാം. ആറ് മാസത്തെ സാധുതയാണ് വിസ രഹിത പ്രവേശനത്തിനുള്ളതെന്ന് ടൂറിസം മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഹരിന്‍ ഫെര്‍ണാണ്ടോയെ ഉദ്ധരിച്ച് ഡെയ്‌ലി മിറര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ, ഖത്തര്‍, യുകെ, ചൈന, യുഎസ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, സ്‌പെയിന്‍, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, യുഎഇ, നേപ്പാള്‍, ഇന്തോനേഷ്യ, റഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, ഓസ്ട്രിയ, ഇസ്രായേല്‍, ബെലാറസ്, ഇറാന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ, ഒമാന്‍, ബഹ്‌റൈന്‍, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് വിസ രഹിത പ്രവേശനം പുതിയതായി പ്രഖ്യാപിച്ചത്.
നേരത്തെ ശ്രീലങ്കയിലെ ഓണ്‍ അറൈവല്‍ വിസകളുടെ ഫീസ് വര്‍ധനവില്‍ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം ഇന്ത്യ, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസയും ശ്രീലങ്കയില്‍ സൗജന്യമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
