ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ഇനി യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്നതിനായി വിസ്ത സേവനം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് മോഡ് ഓണാക്കി വിമാനത്തില്‍ വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കാനാവും. ഏറ്റവും പുതിയ സിനിമകള്‍, സീരീസുകള്‍, പാട്ട് എന്നിവ യാത്രക്കാര്‍ക്ക് സ്വകാര്യ സ്‌ക്രീനിലൂടെ ഓണ്‍ബോര്‍ഡായിരിക്കുമ്പോള്‍ ലഭ്യമാകും.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കേണ്ടത്. അതേസമയം തിരഞ്ഞെടുത്ത വിമാനങ്ങളില്‍ മാത്രമാണ് നിലവില്‍ സേവനം ലഭ്യമാക്കിയിട്ടുള്ളതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
