തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബാ ഭീഷണി. തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഇന്ന്, ഓഗസ്റ്റ് 22ന് പുലര്‍ച്ചെ 5,45ന് മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയായിരുന്നു.
AI 657 എന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തായും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും വിമാനത്താവളം അധികൃതര്‍ അറിയിച്ചു. നിലവില്‍ ഐസൊലേഷന്‍ ബേയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ് വിമാനം. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
