ദോഹ: 2024-25 അധ്യയന വര്‍ഷത്തേക്ക് ഖത്തറിലെ സ്‌കൂളുകള്‍ 2024 സെപ്തംബര്‍ ഒന്നിന് തുറക്കും. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അവസാന മിനുക്കുപണികളിലാണ്. എയര്‍കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍, സുരക്ഷ സംവിധാനം, ലൈറ്റിംഗ്, അറ്റകുറ്റപ്പണികള്‍, വൃത്തിയാക്കല്‍, അണുവിമുക്തമാക്കല്‍ എന്നിവ സ്‌കൂളുകളില്‍ പുരോഗമിക്കുകയാണ്.
രാജ്യത്തുടനീളം 2,37,931 വിദ്യാര്‍ത്ഥികളുള്ള 349 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലായി 20,310 അധ്യാപകരും 7,278 അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും ജോലി ചെയ്യുന്നു.
ഖത്തറിലുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും വിവിധ ഓഫറുകളുമായി പുതിയ അധ്യയന വര്‍ഷത്തേക്ക് ബാക്ക് ടു സ്‌കൂള്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
