ദോഹ: ഖത്തറിന്റെ ആകാശത്ത് സുഹൈല്‍ നക്ഷത്രം ശനിയാഴ്ച പ്രത്യക്ഷപ്പെടും. ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും സുഹൈല്‍ സീസണിന് തുടക്കമിട്ട് ഓഗസ്റ്റ് 24, ശനിയാഴ്ച ഖത്തറിന്റെ ആകാശത്ത് സുഹൈല്‍ നക്ഷത്രം ഉദിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്)അറിയിച്ചു.
അല്‍ മുറബ്ബയ്യ, അല്‍ വാസ്മി, അല്‍ സഫ്രി, അല്‍ കന്ന തുടങ്ങിയ നിരവധി സീസണുകള്‍ സുഹൈല്‍ വര്‍ഷം അടയാളപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് നക്ഷത്രത്തിന്റെ ഉദയം. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ നിലവിലെ കഠിനമായ ചൂടിനും ആശ്വാസമാകും.
സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ രാത്രിയില്‍ താപനില ക്രമേണ കുറയും. ഹ്യുമിഡിറ്റിയും കുറയും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
