ദോഹ: ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നു. സന സിഗ്നലില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഷാര്‍ഗ് ഇന്റര്‍സെക്ഷനിലെ പാലത്തിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ഓഗസ്റ്റ് 23, വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഓഗസ്റ്റ് 24, ശനിയാഴ്ച 11 മണിവരെ പാലം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. അടച്ചിടല്‍ കാലയളവില്‍ പാലത്തിന് താഴെയായി ഗതാഗതം തിരിച്ചുവിടും. അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
