അബുദാബി: യുഎഇയില്‍ വ്യക്തിഗത വായ്പകള്‍ക്ക് നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന ഒഴിവാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് രാജ്യത്തെ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. നേരത്തെ വ്യക്തിഗത വായ്പകള്‍ക്ക് ഏകദേശം 5,000 ദിര്‍ഹമായിരുന്നു ശമ്പളപരിധി നിശ്ചയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുന്നത്. ഇതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാര്‍ക്കും വായ്പ ലഭിക്കും.
ബാങ്കുകള്‍ക്ക് ഇനിമുതല്‍ സ്വന്തം ആഭ്യന്തര നയങ്ങള്‍ക്കനുസരിച്ച് ശമ്പളപരിധി നിശ്ചയിക്കാനാവും. ക്യാഷ് ഓണ്‍ ഡിമാന്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഇനി ബാങ്ക് അക്കൗണ്ടുകളും തുറക്കാന്‍ കഴിയും. ഈ അക്കൗണ്ടുകള്‍ വായ്പ എടുക്കുമ്പോള്‍ വേജ് സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇതിലൂടെ ലോണെടുത്ത തുക ശമ്പളത്തില്‍ നിന്ന് ഈടാക്കപ്പെടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
